മലപ്പുറം: രാജ്യത്താകമാനം മെഡിക്കല്‍ പ്രവേശനത്തിനു ഒറ്റ പരീക്ഷ (നീറ്റ്) ധൃതി പിടിച്ച് ഈ വര്‍ഷം തന്നെ നടപ്പിലാക്കുന്നതില്‍ സംസ്ഥാന പ്രവേശന പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തെ കുറിച്ച് ആശങ്കയിലാണെന്നും ഇത് അകറ്റണമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി അഷറഫലി ആവശ്യപെട്ടു. കേരള മെഡികല്‍ എന്‍ ട്രന്‍സ് പരീക്ഷ കഴിഞ്ഞ അതേ ദിവസം തന്നെ ഇങ്ങിനെ ഒരു വിധി ഏറെ ആശങ്കയാണുണ്ടാകിയത്. രാജ്യത്താകമാനം മെഡികല്‍ പ്രവേശനത്തിനു ഒറ്റ പരീക്ഷ എന്നത് സ്വാഗതാമാണു. എന്നാല്‍ അതു നേരത്തെ വിദ്യാര്‍ത്ഥികളേയും സമൂഹത്തെയും അറിയിച്ച് കൃത്ത്യമായ പ്രവേശന കാഴ്ചപാടോടെയാകണം നടപടികള്‍ തുടങ്ങേണ്ടതെന്നും ടി പി അഷറഫലി പ്രസ്താവനയില്‍ പറഞ്ഞു.
