ദേവസ്വം ബോര്‍ഡിന്റെ പണം ദൈവത്തിന്റേത് ; കമ്മീഷണര്‍ സ്ഥാനത്തേക്ക് പട്ടിക നല്‍കാന്‍ സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ നിയമനത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക നല്‍കണമെന്ന് സംസ്ഥാനസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സമര്‍പ്പിക്കേണ്ടത്. തിങ്കളാഴ്ചയ്ക്കകം പട്ടിക നല്‍കണമെന്നാണ് ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ദേവസ്വം ബോര്‍ഡിന്റെ പണം ദൈവത്തിന്റെ പണം ആണെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ ആ പണം നേരാംവണ്ണം കൈകാര്യം ചെയ്യണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ദേവസ്വം ബോര്‍ഡ് കമ്മീഷറായിരുന്ന എന്‍ വാസുവാണ് ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. വാസുവിന് പകരം പുതിയ കമ്മീഷണറെ നിയമിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *