കോട്ടക്കല്‍ വാഹനാപകടം നാല് മരണം

കോട്ടക്കല്‍:പാലച്ചിറമാടില്‍ കണ്ടയ്‌നര്‍ ലോറിയും ഇന്നോവയും കൂട്ടിയിടിച്ച് മൂന്ന് സഹോദരങ്ങളടക്കം നാല് യുവാക്കള്‍ മരിച്ചു.അര്‍ദ്ധരാത്രി മൂന്ന് മണിക്കാണ് സംഭവം.ഇന്നോവയിലെ യാത്രക്കാരായ തലശ്ശേരി സ്വദേശികളാണ് മരിച്ചത്.

നെടുമ്പാശ്ശേരി എയര്‍പോട്ടിലേക്ക് പോയ ഒരു കുടുംബമാണ് അപകടത്തില്‍ പെട്ടത്.ഉപ്പയും മൂന്ന് മക്കളും മരുമകനും അയല്‍ വാസിയും കൂടി ഗള്‍ഫിലേക്ക് പോകുന്ന മകനെ യാത്രയയക്കാന്‍ നെടുമ്പാശ്ശേരിയിലേക്ക് പോകവേയാണ് അപകടമുണ്ടായത്.മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.ഒരാള്‍ കോട്ടക്കല്‍ ഹോസ്പിറ്റലിലേക്കുള്ള യാത്രാ മദ്ധ്യെ മരിച്ചു.മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.ഇവരെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒരേ ദിശയില്‍ പോകുന്ന കണ്ടയ്‌നര്‍ ലോറിയും ഇന്നോവ കാറുമാണ് അപകടത്തില്‍ പെട്ടത്.

ഗള്‍ഫില്‍നിന്നു രണ്ട് മാസത്തെ ലീവിന് വന്ന് കല്യാണവും കഴിഞ്ഞ് തിരിച്ച് പോകുന്ന കൂടപ്പിറപ്പിനെ യാത്ര അയക്കാനുള്ള കുടുംബമൊന്നിച്ചുള്ള പോക്ക് അവസാനയാത്രയായി.

Leave a Reply

Your email address will not be published. Required fields are marked *