ദില്ലി: ഇന്ത്യൻ കരസേന മേധാവി സ്ഥാനത്ത് നിന്നും ജനറൽ ബിപിൻ റാവത്ത് ഇന്ന് വിരമിക്കും.പുതിയ മേധാവിയായി ലഫ്റ്റനന്റ് ജനറല് മനോജ് മുകുന്ദ് നരവാനെ ഇന്ന് ചുമതലയേല്ക്കും. 2016 ഡിസംബർ 31 നായിരുന്നു ബിപിൻ റാവത്ത് കരസേന മേധാവി ആയി ചുമതലയേറ്റത്. 27-ാം കരസേന മേധാവിയായ ബിപിന് റാവത്ത് 3 വര്ഷത്തെ സേവനം പൂര്ത്തിയാക്കിയാണ് വിരമിക്കുന്നത്. 2016 ഡിസംബര് 31 നായിരുന്നു അദ്ദേഹം കരസേന മേധാവി ആയി ചുമതലയേറ്റത്.ഇന്നലെ രാജ്യത്തെ ആദ്യ സംയുക്ത സേന മേധാവിയായി ബിപിന് റാവത്തിനെ നിയമിച്ചിരുന്നു. ഉടന് തന്നെ ബിപിന് റാവത്ത് സംയുക്ത സേന മേധാവിയായി ചുമതലയേല്ക്കും.65 വയസ് വരെ പ്രായമുള്ളവര്ക്കെ ഈ പദവിയിലെത്താനാവൂ. മൂന്ന് വര്ഷമാണ് കാലാവധി. രാഷ്ട്രപതിക്ക് കീഴില് മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതല് ഈ ജനറലിനാകും. പ്രതിരോധമന്ത്രിയുടെ പ്രിന്സിപ്പല് മിലിട്ടറി ഉപദേശകനും ഇനി ബിപിന് റാവത്തായിരിക്കും.
കരസേനയുടെ നിലവിലെ മേധാവി ജനറല് വിപിന് റാവത്ത് കാലാവധി പൂര്ത്തിയാക്കി സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് മനോജ് മുകുന്ദ് നരവാനെ മേധാവിയായി ചുമതലയേല്ക്കുന്നത്.കരസേന ഉപമേധാവിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു നരവാനെ. കശ്മീരിലെ ഭീകര വിരുദ്ധ പോരാട്ടങ്ങള്ക്ക് അദ്ദേഹം നേതൃത്വം നല്കിയിട്ടുണ്ട്. ധീരതയ്ക്കുള്ള അംഗീകാരമായി സേന പുരസ്കാരവും വിശിഷ്ഠ സേവാ പുരസ്കാരവും നേടിയിട്ടുണ്ട്. ശ്രീലങ്കയിലെ ഇന്ത്യന് സൈനിക ദൗത്യത്തിന്റെ ഭാഗമായും അദ്ദേഹം പ്രവര്ത്തിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന് എംബസിയില് ഡിഫന്സ് അറ്റാഷെയായും നരവാനെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
