കൊച്ചി: സോളാര്‍ കേസ് പ്രതി സരിത. എസ്. നായര്‍ ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതിന്റെ ദൃശ്യങ്ങള്‍ സോളാര്‍ കമ്മീഷന് കൈമാറി. നാലു മന്ത്രിമാര്‍ക്കൊപ്പമുള്ള അശ്‌ളീല ദൃശ്യങ്ങളും കമ്മീഷനു കൈമാറിയതായി സരിത മാധ്യമങ്ങളോടു പറഞ്ഞു. ക്‌ളിഫ് ഹൌസ്, റസ്‌റ് ഹൌസ്, മന്ത്രി എ.പി അനില്‍ കുമാറിന്റെ ഔദ്യോഗികവസതിയായ റോസ് ഹൌസ് എന്നീ സ്ഥലങ്ങളിലെ ദൃശ്യങ്ങളാണ് കമ്മീഷനു കൈമാറിയിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
