ചാറ്റല്‍ മഴയിലും തണുക്കാത്ത ആവേശം

തിരുവനന്തപുരം- നിയമസഭാ തെരഞ്ഞെുപ്പിന് ആവേശത്തുടക്കം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചാറ്റല്‍ മഴയുണ്ടായിരുന്നെങ്കിലും വോട്ടെടുപ്പു ദിനത്തില്‍ ഇതൊന്നും വോട്ടര്‍മാരുടെ ആവേശം കെടുത്തിയില്ല. ഉച്ചവരെ കേരളത്തിലുടനീളം നാല്‍പത് ശതമാനത്തിലേറെ പോളിംഗ് നടന്നു. കണ്ണൂര്‍ ജില്ലയിലാണ് കൂടുതല്‍ പോളിംഗ് നടന്നത്.എവിടെയും അക്രമസംഭവങ്ങളുണ്ടായിട്ടില്ല. കേന്ദ്രസേനയുടെയും സംസ്ഥാന പോലീസിന്റെയും കനത്ത കാവന്‍ എല്ലാ ബൂത്തുകള്‍ക്കുമുണ്ട്. കൊല്ലംജില്ലയിലെ ഒരു ബൂത്തില്‍ വെളിച്ചക്കുറവു കാരണം ഏതാനും സമയം വോട്ടിംഗ് തടസ്സപ്പെട്ടു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മണ്ഡലത്തിലെ ഒരു ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായത് അല്‍പ്പസമയം പോളിംഗ് തടസ്സപ്പെടാന്‍ ഇടയാക്കി.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉച്ചവരെ രേഖപ്പെടുത്തിയ പോളിംഗ് ശതമാനം-കാസര്‍കോഡ്-51.28,കണ്ണൂര്‍-53.6,വയനാട്-52.81,കോഴിക്കോട്-51.34,മലപ്പുറം-45.35,
പാലക്കാട്-46.12,തൃശൂര്‍-46.67,എറണാകുളം-48.6,ആലപ്പുഴ-50.64,കോട്ടയം-49.77,പത്തനംതിട്ട-45.51,ഇടുക്കി-43.73,കൊല്ലം-47.83,തിരുവനന്തപുരം-46.70

Leave a Reply

Your email address will not be published. Required fields are marked *