കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് പ്രചാരണത്തിനായി ചെലവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച തുക 25 ലക്ഷം. കൊട്ടിക്കലാശം തീര്‍ന്നപ്പോള്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും പ്രധാന കക്ഷികളുടെ ഓരോ സ്ഥാനാര്‍ഥികളും ചെലവിട്ടത് ശരാശരി ഒരു കോടിയിലേറെ രൂപ. ഇതില്‍ മൂന്നു കോടി ചെലവഴിച്ചവരുമുണ്ട്. കമ്മീഷന്റെ കണക്കില്‍ കാണാത്ത ചെലവായി ഇത് ഒരോ മണ്ഡലത്തിലുമുണ്ടാകും.
പണക്കൊഴുപ്പിന്റെ തെരഞ്ഞെടുപ്പാണ് കടന്നു പോകുന്നത്. സംസ്ഥാനത്തെ ഓരോ മണ്ഡലത്തിലും ശരാശരി മൂന്നു കോടി രൂപയെങ്കിലും എല്ലാ സ്ഥാനാര്‍ഥികളും ചേര്‍ന്ന് ചെലവാക്കിയിട്ടുണ്ടാകും. കടുത്ത മല്‍സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒരു സ്ഥാനാര്‍ഥി തന്നെ മൂന്നു കോടിയിലേറെ ചെലവാക്കിയതായും സൂചനകളുണ്ട്. ഇതിന് രേഖയുണ്ടാകില്ലെന്നു മാത്രം.
തെരഞ്ഞെടുപ്പു പ്രചാരണം മുന്‍കാലങ്ങളെ പോലെ കുറഞ്ഞ ചെലവില്‍ നടക്കുന്ന ഒന്നല്ല. ഈവന്റ് മാനേജ്‌മെന്റ് കമ്പനികളാണ് ഇത്തവണ മിക്ക സ്ഥാനാര്‍ഥികളുടെയും പ്രചാരണചുമതല ഏറ്റെടുത്തത്. അഭ്യര്‍ത്ഥന മുതല്‍ പാട്ടുകള്‍ വരെ തയ്യാറാക്കിയത് ഇത്തരം കമ്പനികളാണ്. സ്ഥാനാര്‍ഥികളുടെ ഫ്‌ളെക്‌സുകള്‍ എവിടെ വക്കണമെന്ന് അവരാണ് തീരുമാനിച്ചത്. സോഷ്യല്‍ മീഡിയയിലെ പ്രചാരണം, മൊബൈല്‍ ആപ്പുകളുടെ നിര്‍മാണം തുടങ്ങി പുത്തന്‍ സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയുള്ള പ്രചാരണത്തിനും ഇത്തവണ ഈവന്റ് മാനേജ്‌മെന്റിന്റെ പിന്തുണ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചു. പ്രാചരണത്തിന്റെ വാര്‍ത്തകള്‍ കൃത്യമായി മാധ്യമങ്ങള്‍ക്ക് എത്തിച്ച് അവര്‍ മീഡിയ കവറേജ് ഉറപ്പാക്കി.
പ്രവര്‍ത്തകരുടെ ചെലവും വര്‍ധിച്ചു. എല്ലാ പാര്‍ട്ടികളിലും സ്‌കോഡുകളില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തകരുടെ യാത്ര,ഭക്ഷണം,താമസം എന്നിവ ചെലവേറിയതായി. ഇടതു-വലതു മുന്നണികള്‍ക്ക് പുറമെ,എന്‍.ഡി.എ.ക്ക് വേണ്ടി കൂടുതല്‍ പണം ചെലവായതാണ് ഇത്തവണ കേരളത്തിലെ പുതിയ കാഴ്ച.
സംസ്ഥാനത്ത് ഇതുവരെ ഈ തെരഞ്ഞെുടുപ്പില്‍ പ്രചാരണത്തിനായി 550 കോടി രൂപ ചെലവിഴിക്കപ്പെട്ടെന്നാണ് മാധ്യമങ്ങള്‍ പുറത്തുവിട്ട അനൗദ്യോഗിക കണക്ക്. തുക യഥാര്‍ഥത്തില്‍ ഇതിനേക്കാള്‍ കൂടുതലാകാനാണ് സാധ്യത. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമേറെ വേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇടതുപക്ഷമുള്‍പ്പടെയുള്ള മുന്നണികള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ധനാഢ്യരായ വ്യവസായികള്‍ക്ക് നല്‍കിയത്.
തെരഞ്ഞൈുപ്പിന് ശേഷം സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കുന്ന കണക്കുകള്‍ ഒരിക്കലും യാഥാര്‍ഥ്യവുമായി ബന്ധമുള്ളതാകില്ല. യഥാര്‍ഥ കണക്കുകള്‍ നല്‍കിയാല്‍ കേരളത്തിലെ മഹാഭൂരിപക്ഷം സ്ഥാനാര്‍ഥികളും അതിന്റെ പേരില്‍ അയോഗ്യരാക്കപ്പെടും.
