ബി ജെ പി നില മെച്ചപ്പെടുത്തി

മലപ്പുറം ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്ന ബി.ജെ.പിക്ക് മലപ്പുറം ജില്ലയും ശുഭ പ്രതീക്ഷ പകരുന്നുണ്ട്. വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസുമായി ചേര്‍ന്ന് എന്‍.ഡി.എ മുന്നണിയായി മത്സരിച്ചപ്പോള്‍ വോട്ട് നിലയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാക്കാന്‍ ബി.ജെ.പിക്കായി. ജില്ലയിലെ 16 മണ്ഡലങ്ങളിലും എന്‍.ഡി.എ സഖ്യമായാണ് ബി.ജെ.പി മത്സരിച്ചത്. ബി.ഡി.ജെ.എസുമായി ചേര്‍ന്ന് മുന്നണിയായി മത്സര രംഗത്തിറങ്ങിയപ്പോള്‍ ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും വോട്ടുയര്‍ത്താന്‍ എന്‍.ഡി.എ സഖ്യത്തിനായി. വള്ളിക്കുന്നിലും നിലമ്പൂരിലും മികച്ച മുന്നേറ്റമാണ് എന്‍.ഡി.എ നടത്തിയത്. വള്ളിക്കുന്നില്‍ 12,610 വോട്ടുകള്‍ ബിജെപിയിലെ ജനചന്ദ്രന്‍ മാസ്റ്റര്‍ നേടി. സഖ്യവ്യവസ്ഥയില്‍ നിലമ്പൂരില്‍ മാത്രമാണ് ബി.ഡി.ജെ.എസ് പ്രതിനിധിയായി എന്‍.ഡി,എക്ക് വേണ്ടി ഗിരീഷ് മേകകാട്ട് മത്സരിച്ചത്. 12,284 വോട്ടുകള്‍ അദ്ദേഹം മണ്ഡലത്തില്‍ നേടി. മലപ്പുറം മണ്‍ലത്തില്‍ ബി.ജെ.പിയുടെ ബാദുഷ തങ്ങളും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. മികച്ച വോട്ടിംഗ് ശതമാനാമാണ് അദ്ദേഹത്തിനും നേചാനായത്.മറ്റ് 14 മണ്‍ലങ്ങളിലും ബി.ജെ.പി വോട്ട് നില ഇരട്ടിയാക്കി ഉയര്‍ത്തി എന്നതും ശ്രദ്ധേയമായ വസ്തുതയാണ്. ഇക്കാര്യത്തില്‍ ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നണി നേതൃത്വം ഇനി മുഴുകുമ്പോള്‍ മുന്നണി വ്യവസ്ഥയില്‍ ബി.ജെ.പിയുടെ വളര്‍ച്ചാ സാധ്യതയാണ് മുഖ്യധാരാ രാഷ്ടീയം മലപ്പുറം ജില്ലയിലും വിലയിരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *