കോണ്‍ഗ്രസ്സ് ലീഗ് പോര് വില്ലനായി

മലപ്പുറം: കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പു മുതല്‍ ജില്ലയില്‍ രൂപപ്പെട്ട ലീഗ് കോണ്‍ഗ്രസ്സ് ഭിന്നത ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെന്ന വലതു മുന്നണി നേതൃത്വത്തിന്റെ വിലയിരുത്തല്‍ അസ്ഥാനത്താക്കുന്ന തെരഞ്ഞടെുപ്പു ഫലം കൂടിയായിരുന്നു ഇത്തവണത്തേത്. ഇത് ഐക്യ മുന്നണിയില്‍ അനൈക്യത്തിന്റെ പാത ശക്തിപ്പെടുത്താനുള്ള സാധ്യതയും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സീറ്റു തര്‍ക്കത്തില്‍ കവിഞ്ഞ അനൈക്യമാണ് ലീഗിനും കോണ്‍ഗ്രസ്സിനും ഇടയില്‍ സൃഷ്ടിച്ചത്. അത് പ്രാദേശിക പ്രശ്‌നമാക്കി മാറ്റി നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് മുന്നണി നേതൃത്വം പ്രഖ്യാപിച്ചെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇക്കാര്യമടക്കം പ്രതിഫലിച്ചെന്ന് ഫലം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ്സ് ലീഗ് ഭിന്നത കാലങ്ങളായി ജില്ലയില്‍ തുടരുന്ന പ്രശ്‌നമാണ്. എന്നാലിക്കാര്യത്തില്‍ ഫലപ്രദമായ പരിഹാരം ഉണ്ടായിട്ടില്ല. കഴ്ഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇക്കാര്യം കാര്യമായി പ്രതിഫലിച്ചിരുന്നില്ല. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ എത്തിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയിലെ അനൈക്യ കാരണമായി വിലയിരുത്തപ്പെടുന്നുണ്ട. മുന്നണിയില്‍ തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ചയാകുമ്പോള്‍ ഇക്കാര്യവും സജീവ ചര്‍ച്ചക്ക് വഴിതിറക്കുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *