‘അവര്‍ക്കൊക്കെ എന്തും ആവമല്ലോ’ ; കെ.സുരേന്ദ്രനെതിരെ കടകംപള്ളി

തിരുവനന്തപുരം : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ യാത്ര ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത് . അവര്‍ക്കൊക്കെ എന്തും ആവമല്ലോ എന്ന് മന്ത്രി തുറന്നടിച്ചു.

‘ബിജെപിക്ക് അന്ധമായ രാഷ്ട്രീയ തിമിരമാണ്. വില കുറഞ്ഞ രാഷ്ട്രീയമാണ് അവര്‍ കളിക്കുന്നത് . ആരും അവരെ ചോദ്യം ചെയ്യാന്‍ പാടില്ലെന്നാണ് നിലപാട്. കേരളത്തിലെ ബി ജെ പി നേതാക്കന്മാര്‍ക്ക് നന്മയുടെ ഒരു കണികയുണ്ടായിരുന്നെങ്കില്‍ കര്‍ണാടക സര്‍ക്കാര്‍ ചെയ്യുന്ന അധാര്‍മികതയ്‌ക്കെതിരെ കേരളീയര്‍ക്ക് വേണ്ടി ഒരക്ഷരം എങ്കിലും ഉരിയാടുമായിരുന്നില്ലേ?- കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു.

കോഴിക്കോടായിരുന്ന കെ സുരേന്ദ്രന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത് വന്‍ വിവാദമായിരുന്നു . തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം . എന്നാല്‍ പൊലീസിന്‍റെ അനുമതിയോടെയാണ് താന്‍ യാത്ര ചെയ്തതെന്നാണ് സുരേന്ദ്രന്‍റെ വിശദീകരണം

Leave a Reply

Your email address will not be published. Required fields are marked *