പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച്ച കോവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച്ച കോവിഡ് 19 സ്ഥിരീകരിച്ച രോഗി ( PATIENT CODE: P6 CLUSTER) സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ റൂട്ട് മാപ്പ് പുറത്ത് വിട്ട് പത്തനംതിട്ട ജില്ലാ ഭരണകൂടം. ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് എയര്‍ അറേബ്യയുടെ ഫ്‌ളൈറ്റ് നമ്ബര്‍ ജി9425 എന്ന വിമാനത്തില്‍ സിറ്റ് നമ്ബര്‍ 20ഇ യില്‍ മാര്‍ച്ച്‌ 21ന് രാത്രി 9.45ന് പുറപ്പെട്ട് 22ന് പുലര്‍ച്ചെ 3.15ന് നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട തുമ്ബമണ്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ട് സമ്ബര്‍ക്കമുളള 18 പേരേയും പരോക്ഷ സമ്ബര്‍ക്കമുളള 5 പേരേയും കണ്ടെത്തിയിട്ടുണ്ട്. രോഗം ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എപ്രില്‍ ഒന്നുമുതല്‍ ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇയാളുമായി നേരിട്ട് ഇടപഴകിയ 18 പേരെയും അല്ലാതെയുള്ള അഞ്ചു പേരെയും കണ്ടെത്തിയതായിട്ടുണ്ട്. 18 പേരില്‍ 16 പേര്‍ പത്തനംതിട്ട ജില്ലക്കാരും രണ്ടുപേര്‍ എറണാകുളം ജില്ലക്കാരുമാണ്. ഇതില്‍ ഏഴു പേര്‍ കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുമായി ഒരേ വിമാനത്തില്‍ യാത്ര ചെയ്തവരാണ്. സെക്കന്ററി കോണ്‍ടാക്ടിലുള്ള അഞ്ചുപേരും എറണാകുളം ജില്ലക്കാരാണ്. റൂട്ട് മാപ് പ്രകാരം ഈ സ്ഥലങ്ങളില്‍ ഈ തീയതികളില്‍ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ ദയവായി 9188297118, 9188294118 എന്നീ നമ്ബരുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *