ഈരാറ്റുപേട്ടയിലും പത്തനംതിട്ടയിലും പ്രാര്‍ഥന; 33 പേര്‍ അറസ്റ്റില്‍

കോട്ടയം: ഈരാറ്റുപേട്ടയില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ നമസ്കാരത്തിന് ഒത്തുകൂടിയവരെ അറസ്റ്റ് ചെയ്തു. 23 പേരാണ് അറസ്റ്റിലായത്. ഇവിടെ ഒരു സ്കൂളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്കൂളിന്റെ മാനേജര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

പത്തനംതിട്ടയിലും ലോക്ക്ഡൗണ്‍ ലംഘിച്ച്‌ മതപ്രാര്‍ഥന സംഘടിപ്പിച്ചതിന് പത്തുപേര്‍ അറസ്റ്റിലായി. കുലശേഖരമംഗലത്താണ് സംഭവം. അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *