പ്രവാസികളുടെ സുരക്ഷിത ക്വാറന്റയിന്‍, കേന്ദ്രം ഇടപെടണം: മുഖ്യമന്ത്രി

ഗള്‍ഫ് രാജ്യങ്ങളിലെ കൊറോണാ ബാധിതരായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ക്ക് സുരക്ഷിതമായ ക്വാറന്റയിന്‍ സംവിധാനം ഒരുക്കാന്‍ അതത് രാജ്യത്തെ ഇന്ത്യന്‍ എമ്ബസി വഴി അടിയന്തര സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം 22 രാജ്യങ്ങളിലെ 30 ല്‍ പരം പ്രമുഖ മലയാളികളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയതിന്റെ വെളിച്ചത്തിലാണ് കേന്ദ്രത്തിനോട് ഇക്കാര്യം ഉന്നയിച്ചത്.സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ക്ക് ഒന്നിലേറെപ്പേരുമായി ഒരു മുറിയില്‍ താമസിക്കേണ്ടി വരുന്നതിനാല്‍ സാമൂഹിക അകലം പാലിക്കുന്നതിന് സാധിക്കുന്നില്ല. മതിയായ പരിശോധന സംവിധാനവും ലഭ്യമാകുന്നില്ല. ഈ പ്രശ്‌നത്തില്‍ കേന്ദ്രം ഇടപെടണമെന്നും കേന്ദ്ര വിദേശകാര മന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഹായം എത്തിക്കുന്നതിന് വ്യക്തികളും ഇന്ത്യന്‍, മലയാളി അസോസിയേഷനുകളും സന്നദ്ധമാണെന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത പ്രതിനിധികള്‍ അറിയിച്ചിട്ടുള്ളതായും ഇതിന് അതത് രാജ്യത്തിന്റെ സഹായം തേടാന്‍ ഇന്ത്യന്‍ എമ്ബസിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ബോധവത്കരണം കൗണ്‍സിലിംഗ് എന്നിവയും തൊഴില്‍ ദാതാക്കളുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *