ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി

പത്തനംതിട്ട : പൂഴ്ത്തിവയ്പ്പും അമിതവില ഈടാക്കലും, മായംചേര്‍ത്തതും ഉപയോഗ ശൂന്യമായതുമായ ഭക്ഷ്യവസ്തുക്കള്‍ പ്രത്യേകിച്ച്‌ മത്സ്യം വില്‍ക്കുന്നതും കര്‍ശനമായി തടയും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള റെയ്ഡുകളുടെ ഭാഗമായാണ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എനാത്ത് മണ്ണടിയില്‍ നിന്നും 1375 കിലോയോളം ഉപയോഗശൂന്യമായ മത്സ്യം പിടിച്ചെടുത്തത്.

വ്യാജ വാറ്റ്, അനധികൃത വിദേശമദ്യ വില്‍പന എന്നിവ തടയുന്നതിനുള്ള റെയ്ഡുകള്‍ ശക്തിപെടുത്തിയതിന്റെ ഭാഗമായി ഇന്നലെ മാത്രം ജില്ലയില്‍ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *