തിരുവനന്തപുരം: കേരളത്തില്‍ നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങളാണു രോഗബാധിതരുടെ എണ്ണം കുറയാന്‍ കാരണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനുശേഷവും നിയന്ത്രണങ്ങള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയില്ലായിരുന്നെങ്കില്‍ രോഗികളുടെ എണ്ണം മൂവായിരത്തിലേക്ക് എത്തിയേനെ. കൃത്യമായ നടപടികളാണ് പോസിറ്റീവ് കേസുകള്‍ കുറയാന്‍ കാരണം. സമൂഹവ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പുപറയാന്‍ സാധിക്കില്ല. പക്ഷേ, അങ്ങനെയൊരു സാമൂഹ്യവ്യാപനമുണ്ടായാലും അതു നേരിടാന്‍ നമ്മള് തയാറാണ്. അതിനുവേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തിട്ടുണ്ട്- കെ.കെ.ശൈലജ പറഞ്ഞു.
ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ സാധാരണപോലെ പുറത്തിറങ്ങി നടക്കാമെന്നു വിചാരിക്കേണ്ട. കൂടുതല്‍ ജാഗ്രത തുടരും. എന്നാല്‍ മാത്രമേ കോവിഡ് എന്ന വിപത്തിനെ നേരിടാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
