സൗദിയില്‍ 137 പേര്‍ക്ക് കൂടി​ കോവിഡ്​

റിയാദ്​: സൗദി അറേബ്യയില്‍ പുതുതായി 137 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2932 ആയി. ബുധനാഴ്​ച​ മരണമൊന്നും രേഖപ്പെടുത്താത്തത്​ കൊണ്ട്​ തന്നെ ആശ്വാസ ദിനമാണ്​. ചൊവ്വാഴ്​ച വരെ 41 മരണങ്ങളാണ്​ രജിസ്​റ്റര്‍ ചെയ്​തത്​. പുതുതായി 16 പേര്‍ ഇന്ന്​ സുഖം പ്രാപിച്ചു.

രോഗമുക്തരുടെ എണ്ണം ഇതോടെ 631 ആയി. നിലവില്‍ ചികിത്സയില്‍ കഴിയുന്നത്​ 2260 പേരാണ്​. അതില്‍ 42 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബുധനാഴ്​ച​ പുതുതായി രേഖപ്പെടുത്തിയ കേസുകളില്‍ കൂടുതലും മദീനയിലാണ്​, 41. റിയാദില്‍ 37, മക്കയില്‍ 19, ജിദ്ദയില്‍ എട്ട്​, ദമ്മാമില്‍ ആറ്​, ഖത്വീഫില്‍ അഞ്ച്​ എന്നിങ്ങനെയാണ്​ പുതുതായി രജിസ്​റ്റര്‍ ചെയ്​ത കേസുകള്‍.

Leave a Reply

Your email address will not be published. Required fields are marked *