മാവേലിക്കര: പുന്നമ്മൂട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മോഷണം. പള്ളിയിലെ നേര്‍ച്ചപ്പണവും വീഞ്ഞും മോഷ്ടാവ് അപഹരിച്ചു.
പള്ളിക്കുള്ളിലെ രണ്ടു കാണിക്കവഞ്ചി അപഹരിച്ച് പണമെടുത്ത ശേഷം ഇവ സെമിത്തേരിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുള്ളില്‍ ഉറപ്പിച്ച് വച്ചിരിക്കുന്ന കാണിക്കവഞ്ചിയിലെ പണവും അപഹരിച്ചിട്ടുണ്ട്.
രാവിലെ പള്ളിയില്‍ ലൈറ്റ് ഓഫ് ചെയ്യാനെത്തിയ ആളാണ് മോഷണ വിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പള്ളിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന വീഞ്ഞ് അപഹരിച്ച മോഷ്ടാക്കള്‍ ഇവ കുടിച്ച ശേഷം ഒഴിഞ്ഞ കുപ്പിയും സെമിത്തേരിയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
