തിരുവനന്തപുരം: അനന്തപുരിയില്‍ വിജയാരവം. ചെട്ടമ്പട്ടുടുത്ത കണ്ണൂരിന്റെ പുത്രന്‍ പിണറായി വിജയന്‍ മലയാള നാടിന്റെ നായകപദവിയില്‍. ഇന്‍ക്വിലാബിന്റെ അലയൊലികള്‍ ദിക്കുകള്‍ മുഴങ്ങിയ സായാഹ്്‌നത്തില്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റു. കൂടെ 18 മന്ത്രിമാരും.
തിരുവനന്തപുരം സെന്‍ട്രല്‍ സ്‌സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ജനങ്ങള്‍ കൂട്ടമായെത്തിയത്. ഓരോ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോഴും സെന്‍ട്രല്‍ സ്‌റ്റേഡിയം ഇന്‍ക്വിലാബിന്റെ പടഹധ്വനികളില്‍ വിറച്ചു.
മുഖ്യമന്തിക്കൊപ്പം സി.പി.എമ്മിന്റെ മന്ത്രിമാരായ ഇ.പി.ജയരാന്‍, ഡോ.തോമസ് ഐസക്, എ.കെ.ബാലന്‍, കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണന്‍, വി.സുധാകരന്‍,പ്രൊഫ.സി.രവീന്ദ്രനാഥന്‍, കടകംപള്ളി സുരേന്ദ്രന്‍, എ.സി.മൊയ്തീന്‍,ഡോ.കെ.ടി.ജലീല്‍,ജെ.മേഴ്്‌സികുട്ടി അമ്മ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. സി.പി.ഐ. മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, വി.എസ്.സുനില്‍കുമാര്‍, പി.തിലോത്തമന്‍,കെ.രാജു എന്നിവരും ജനതാദള്‍ എസിലെ മാത്യു ടി.തോമസ്, എന്‍.സി.പിയിലെ കെ.കെ.ശശീന്ദ്രന്‍ കോണ്‍ഗ്രസ് എസ് നേതാവ് കടന്നപള്ളി രാമചന്ദ്രന്‍ എന്നിവരും മന്ത്രിമാരായി ചുമതലയേറ്റു.
കെ.ടി.ജലീലും മാത്യു.ടി.തോമസും രാമചന്ദ്രന്‍ കടന്നപ്പള്ളിയും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റുള്ളവര്‍ സഗൗരവം സത്യപ്രതിജ്ഞ ചെയ്യുന്നുവെന്നാണ് ഉപയോഗിച്ചത്.
സത്യപ്രതിജ്ഞക്ക് ശേഷം ഗവര്‍ണറുടെ വസതിയില്‍ പുതിയ മന്ത്രിമാര്‍ക്ക് ചായസല്‍ക്കാരം നടന്നു. തുടര്‍ന്ന് വൈകീട്ട് എഴുമണിയോടെ ആദ്യത്തെ മന്ത്രിസഭാ യോഗവും നടന്നു.
