അബുദാബി: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ 500 ഡോളറിന്റെ സൗജന്യം കൂപ്പണ്‍ നല്‍കുന്നതായി വ്യാജവാര്‍ത്ത. യു.എ.ഇ നിവാസികള്‍ക്കിടയിലാണ് ലുലുവിന്റെ പേരില്‍ വ്യാജവെബ് സൈറ്റിലൂടെ തെറ്റായ പ്രചരണം നടക്കുന്നത്. പ്രചരണം നടത്തുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ലുലു ഗ്രൂപ്പ് അധികൃതര്‍ യു.എ.ഇ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലുലു ഗ്രൂപ്പിന്റെ പേരില്‍ വ്യാജവെബ്സൈറ്റ് തന്നെ നിക്#മ്മിച്ചാണ് വ്യാജപ്രചരണം നടത്തുന്നത്. ഏതാനും ചോദ്യങ്ങള്‍ക്ക് വെബ്സൈറ്റിലൂടെ ഉത്തരം നല്കിയാല് സൗജന്യകൂപ്പണ്‍ ലഭിക്കുമെന്നാണ് പ്രചരിപ്പിക്കുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മികച്ചതെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?. സുഹൃത്തുക്കള്‍ മറ്റു കുടുംബങ്ങള്‍ എന്നിവര്‍ക്ക് ലുലു സ്ഥാപനങ്ങളെ ശുപാര്‍ശ ചെയ്യുമോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയാല് ഇമെയില്‍ സന്ദേശം 20 പേര്‍ക്ക് അയക്കാന്‍ ആവശ്യപ്പെടും. ഈ ഘട്ടം പൂര്‍ത്തിയായാല്‍ നിങ്ങള്‍ക്ക് 500 ഡോളറിന്റെ സൗജന്യ പര്‍ച്ചേയ്സ് കൂപ്പണ്‍ ലഭിക്കുമെന്നാണ് വെബ്സൈറ്റ് പറയുന്നത്. സാധനങ്ങള്‍ വാങ്ങാന്‍ ഓണ്‍ലൈനിലും സൗകര്യമുണ്ടെന്ന് വെബ്സൈറ്റ് പറയുന്നു.ഈ ഓഫറിന്റെ പ്രചാരണം വാട്്സ് ആപ്പ് വഴിയും നടക്കുന്നുണ്ട്.
എന്നാല്‍ ഇത്തരത്തിലൊരു ഓഫ് ലുലു ഗ്രൂപ്പ് മുന്നോട്ടുവച്ചിട്ടില്ലെന്നും ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാന്‍ പാടൂ എന്നും ലുലുഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസര്‍ വി.നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് വ്യാപനത്തിനിടെ ഗള്‍ഫ് നാടുകളില്‍ ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നതായി പരാതികളുയരുന്നുണ്ട്.
