കോഴിക്കോട്ടുകാരന്​ രോഗം സ്​​ഥിരീകരിച്ചത്​​ ദുബൈയില്‍ നിന്നെത്തി 27ാം ദിവസം

കോഴിക്കോട്: സമ്ബര്‍ക്ക വിലക്ക്​ 14 ദിവസം മതിയെന്ന ചിലരുടെ ധാരണകള്‍ ശരിയല്ലെന്ന്​ സാക്ഷ്യപ്പെടുത്തുന്നതാണ്​ കഴിഞ്ഞ ദിവസം കോഴിക്കോട്ട്​ എടച്ചേരി സ്വദേശിയുടെ കൊവിഡ്​ സ്​ഥിരീകരണം. ദുബൈയില്‍നിന്നെത്തി 27 ദിവസത്തിനുശേഷമാണ്​ 35കാരന്​ രോഗം സ്​ഥിരീകരിച്ചത്​.

കോവിഡ്-19​​​​െന്‍റ ഇന്‍കുബേഷന്‍ കാലയളവ് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ രോഗ സ്ഥിരീകരണം. ക്വാറന്‍റീന്‍ 14 മുതല്‍ 26 ദിവസം വരെ കഴിഞ്ഞവര്‍ക്കും രോഗം ബാധിച്ചതോടെയാണ് 14 ദിവസത്തെ ക്വാറന്‍റീനെ കുറിച്ച്‌ സംശയങ്ങള്‍ ഉയര്‍ന്നത്. 14 ദിവസത്തെ സമ്ബര്‍ക്ക വിലക്കാണ്​ ലോകാരോഗ്യ സംഘടന കര്‍ശനമായി നിര്‍ദേശിക്കുന്നത്​. എന്നാല്‍, കേരളത്തില്‍ 28 ദിവസം ക്വാറന്‍റീന്‍ ഉള്ളതാണ് രോഗവ്യാപനം തടയുന്നതി​​​​െന്‍റ പ്രധാന കാരണമെന്നും ക്വാറന്‍റീന്‍ കാലയളവ് വര്‍ധിപ്പിക്കണമെന്നുമാണ് ചര്‍ച്ചകള്‍. കണ്ണ​ൂര്‍ ജില്ലയില്‍ ഈയിടെ 40കാരന്​ രോഗം സ്​ഥിരീകരിച്ചത്​ ഗള്‍ഫില്‍നിന്നെത്തി 26 ദിവസത്തിനുശേഷമാണ്​. പാലക്കാട്​ സ്വദേശിക്ക്​ 23 ദിവസത്തിനുശേഷവും രോഗം സ്​ഥിരീകരിച്ചു. 14 ദിവസം രോഗലക്ഷണമില്ലെങ്കിലും 14 ദിവസം കൂടി ക്വാറന്‍റീന്‍ തുടരുന്നത് രോഗ വ്യാപനം തടയാന്‍ അനിവാര്യമാണെന്നാണ്​ ഇതു നല്‍കുന്ന സൂചനയെന്ന്​ വിദഗ്​ധര്‍ പറയുന്നു.

ഇൗ ആ​ശയക്കുഴപ്പങ്ങളുടെ അടിസ്ഥാന കാരണം കോവിഡ്-19 ബാധിച്ച ആളുകളില്‍ 50 ശതമാനം പേര്‍ക്കും ഒരു ലക്ഷണവും ഉണ്ടാകുന്നില്ലെന്നതാണെന്ന് കോഴിക്കോട്​ മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ. ജയകൃഷ്ണന്‍ പറഞ്ഞു. സ്രവം പരിശോധിച്ച ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കുന്നുള്ളു. രോഗം ബാധിച്ചാലും മൂന്ന് ദിവസം കഴിഞ്ഞാല്‍ മാത്രമേ പി.സി.ആര്‍ പരിശോധന പോസിറ്റീവ് ആകൂ.

80 ശതമാനം പേര്‍ക്കും രോഗം കൊണ്ട് ഗുരുതര പ്രശ്നങ്ങളുണ്ടാകുന്നില്ല. 20 ശതമാനത്തിന് മാത്രമേ ഗുരുതരാവസ്ഥയിലാകുന്നുള്ളു. രോഗാണു ശരീരത്തിലെത്തിയാല്‍ 50-60 ശതമാനം പേര്‍ക്കും അഞ്ച് ദിവസം കൊണ്ട് രോഗ ലക്ഷണം കാണാം. 90 ശതമാനം പേര്‍ക്കും 10 ദിവസത്തിനുള്ളിലും 99.9 ശതമാനത്തിനും 14 ദിവസത്തിനുള്ളിലും ലക്ഷണം ഉണ്ടാകുമെന്ന് ഡോ. ജയകൃഷ്ണന്‍ പറഞ്ഞു. പലപ്പോഴും ചെറിയ തുമ്മലും ജലദോഷവും പനിയുമെല്ലാം ആളുകള്‍ ശ്രദ്ധിക്കാതെ വിടുന്നതുകൊണ്ട് കൂടിയാണ് 14 ദിവസങ്ങള്‍ക്ക് ശേഷവും രോഗം സ്ഥിരീകരിക്കുന്നത്. രോഗലക്ഷണം ശക്തമാകുമ്ബോള്‍ മാത്രമാണ് പരിശോധന നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *