മലപ്പുറം-കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശങ്കയില്‍ കഴിയുന്ന പ്രവാസി മലയാളികളെ സഹായിക്കാന്‍ ഗള്‍ഫിലേക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആരോഗ്യ വിദഗ്്ദരെ ഉള്‍പ്പെടുത്തിയുള്ള സംഘത്തെ അയക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോവിഡ് വ്യാപന ഭീതിയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ആത്്മവിശ്വാസം പകരേണ്ടതുണ്ടെന്നും പ്രതിനിധി സംഘത്തെ അയക്കുന്നത് അവര്‍ക്ക് ആശ്വാസമാകുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
