ഭാര്യയ്ക്ക് രഹസ്യബന്ധമെന്ന് സംശയം : ചോരക്കുഞ്ഞിനെ അച്ഛന്‍ വെട്ടിക്കൊന്നു

രാജകോട്ട്: ഇരുപത് ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ അച്ഛന്‍ വെട്ടിക്കൊന്നു. രഹസ്യബന്ധത്തില്‍ ഭാര്യക്കുണ്ടായ കുഞ്ഞാണ് ഇതെന്ന് സംശയിച്ചാണിത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഭവ്്‌നഗറില്‍ വിഖാരിയ ഗ്രാമത്തിലാണ് സംഭവം.

ഭാര്യ മഞ്ജുളയ്ക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന് കലുനായക്ക് നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യമുയര്‍ത്തി പലതവണ ഭാര്യയുമായി തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ കുഞ്ഞ് ജനിച്ചെങ്കിലും ഇത് തന്റെ കുഞ്ഞല്ലെന്നായിരുന്നു കലുനായക്ക് പറഞ്ഞത്. കഴിഞ്ഞ ദിവസവും വഴക്കിനിടെയാണ് വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞിനെ വെട്ടിക്കൊന്നത്.
തടയാന്‍ ശ്രമിച്ച ഭാര്യയെയും ഇയാള്‍ വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു. ബഹളം കേട്ടെത്തിയ അയല്‍വാസികളിലൊരാള്‍ക്കും കലുനായക്കിന്റെ ആക്രമണത്തില്‍ പരിക്കേറ്റു.

പഞ്ചമഹല്‍ ജില്ലയില്‍ നിന്നുമുളള കലുനായക്കും മഞ്ജുളയും വര്‍ഷങ്ങളായി ഭവനഗര്‍ ജില്ലയിലാണ് താമസം. 12 വര്‍ഷം മുമ്ബ് വിവാഹിതരായ ദമ്ബതികള്‍ക്ക് മറ്റ് ആറ് മക്കള്‍ കൂടിയുണ്ട്‌

Leave a Reply

Your email address will not be published. Required fields are marked *