16 ദിവസമായി ഒറ്റ കൊവിഡ് 19 പൊസിറ്റിവ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത വയനാടിനെ കുറിച്ച് ഓര്‍ത്ത് അഭിമാനമുണ്ടെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. ഫെയ്സ്‌ബുക്ക് കുറിപ്പിലൂടെയാണ് വയനാടിനെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
‘വയനാട് ജില്ല എന്റെ മണ്ഡലത്തിലാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കൊറോണയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വയനാട് മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ആരോഗ്യമന്ത്രാലയം തന്നെ വ്യക്തമാക്കിയിരിക്കുന്നു. കഴിഞ്ഞ 16 ദിവസത്തിനിടെ ഒരു കോവിഡ് പൊസിറ്റിവ് കേസ് പോലും വയനാട്ടില്‍ റിപ്പോര്ട്ട് ചെയ്തിട്ടില്ല.’ ജില്ലാ കളക്ടര്‍ക്കും, പൊലീസിനും ഡിഎംഒയ്ക്കും ഉള്‍പ്പടെ അഭിനന്ദനങ്ങള്‍ ആറിയിച്ചുകൊണ്ടാണ് രാഹുല്‍ ഗാാന്ധിയുടെ ഫെയിസ്ബുക്ക് പോസ്റ്റ്. മാര്‍ച്ച് 30നാണ് വയനാട്ടില്‍ അവസാനമായി ഒരു കൊറോണ കേസ് സ്ഥിരീകരിച്ചത്
