കോവിഡ് രോഗബാധയുടെ തീവ്രത അനുസരിച്ച്‌ നാല് ജില്ലകള്‍ റെഡ് സോണായി നിശ്ചയിച്ച്‌ മന്ത്രിസഭ

തിരുവനന്തപുരം: ലോക്ഡൗണിന്റെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കയര്‍, കശുവണ്ടി, കൈത്തറി, ബീഡി തുടങ്ങിയ മേഖലകള്‍ക്ക് പിന്നീട് ഇളവുകള്‍ നല്‍കും. കേന്ദ്ര നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ ഈ മാസം 20ന് ശേഷമാണ് ഇളവുകള്‍ നല്‍കുക. അതുവരെ ഇപ്പോഴത്തെ നിയന്ത്രണം തുടരും. ശുചീകരണത്തിനായി എല്ലാ കടകളും ഒരുദിവസം തുറക്കാന്‍ അനുമതി നല്‍കി. വ്യവസായ സ്ഥാപനങ്ങള്‍ തുറക്കുന്നതിനു റിപ്പോര്‍ട്ട് തേടി.


അതേസമയം, കോവിഡ് 19 ന്റെ തീവ്രത അനുസരിച്ച്‌ നാല് ജില്ലകള്‍ റെഡ് സോണായി നിശ്ചയിച്ചു. റെഡ് സോണ്‍ ജില്ലകളില്‍ കേന്ദ്രത്തോട് മാറ്റം നിര്‍ദേശിക്കാനും തീരുമാനമായി. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് റെഡ് സോണില്‍. വയനാടും, കോട്ടയവും ഗ്രീന്‍ സോണാക്കണമെന്നും മറ്റു ജില്ലകള്‍ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തെ രോഗവ്യാപനതോതിന്റെ അടിസ്ഥാനത്തില്‍ നാലാക്കും. ഹോട്ട്സ്പോട്ടുകളായി ജില്ലകള്‍ക്കുപകരം മേഖലകളായി തിരിക്കും. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടും.

1. അതിതീവ്രമേഖല (കടുത്ത നിയന്ത്രണം): കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം

2. തീവ്രമേഖല (ഭാഗിക ഇളവ് ഏപ്രില്‍ 24നു ശേഷം): കൊല്ലം, പത്തനംതിട്ട, എറണാകുളം

3. ഭാഗികമായി ജനജീവിതം അനുവദിക്കാം: തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട്

4. പൂര്‍ണ ഇളവ്: കോട്ടയം, ഇടുക്കി

Leave a Reply

Your email address will not be published. Required fields are marked *