പ്രവാസികള്‍ക്ക് മരുന്നെത്തിക്കാന്‍ നോര്‍ക്ക സംവിധാനം

തിരുവനന്തപരം: പ്രവാസികള്‍ക്ക് നാട്ടില്‍നിന്നും ജീവന്‍രക്ഷാമരുന്നുകള്‍ വിദേശത്ത് എത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് വഴിയൊരുക്കി. കാര്‍ഗോ സര്‍വിസ് വഴിയാണ് മരുന്നുകള്‍ അയക്കുക. ആരോഗ്യ വകുപ്പാണ് അടിയന്തര സ്വഭാവമുള്ള രോഗങ്ങള്‍, മരുന്നുകള്‍ എന്നിവ നിശ്ചയിക്കുക.

മരുന്നുകള്‍ അയക്കാന്‍ പ്രവാസിയുടെ ബന്ധുക്കള്‍ കസ്റ്റംസ് ഡ്രഗ് ഇന്‍സ്‌പെക്ടറുടെ എന്‍.ഒ.സി വാങ്ങണം. എന്‍.ഒ.സിക്കായി അപേക്ഷക്കൊപ്പം മരുന്ന് അയക്കുന്നയാളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖ, ഡോക്ടറുടെ കുറിപ്പടി, മരുന്നിന്‍റെ ബില്ല്, മരുന്നിന്‍റെ ഫോട്ടോ, എന്നിവ todcochin@nic.in ലേക്ക് മെയില്‍ അയക്കുക.

എന്‍.ഒ.സി ലഭിച്ച ശേഷം മരുന്നുകള്‍ മുകളില്‍ പറഞ്ഞ രേഖകള്‍ സഹിതം അയാട്ട (IATA) അംഗീകാരമുള്ള കാര്‍ഗോ ഏജന്‍റിനെ ഏല്‍പ്പിക്കുക. കാര്‍ഗോ സേവനം ലഭ്യമായ രാജ്യങ്ങളിലേക്ക് മാത്രമേ മരുന്ന് അയക്കാന്‍ സാധിക്കൂ. എന്‍.ഒ.സി അപേക്ഷയുടെ മാതൃക നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റ് www.norkaroots.org ല്‍ ലഭിക്കും. സര്‍വിസുകള്‍ അരംഭിക്കുന്ന മുറയ്ക്ക് കൊറിയര്‍ വഴിയും മരുന്നുകള്‍ അയക്കാം.

Leave a Reply

Your email address will not be published. Required fields are marked *