തിരൂര്‍: പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു. പുറത്തൂര്‍ പുളളിക്കല്‍ കുഞ്ഞിമോന്‍ (55) ആണ് മരിച്ചത്. മൃതദേഹം അബൂദബിയില്‍ സംസ്‌കരിച്ചു.
അബൂദബി ദല്‍മയില്‍ മത്സ്യ വ്യാപാരിയായിരുന്നു. 30 വര്‍ഷത്തോളമായി പ്രവാസിയായിരുന്നു. മൂന്നുമാസം മുമ്ബാണ് കുഞ്ഞിമോന്‍ അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്.
പനിയെ തുടര്‍ന്നാണ് കുഞ്ഞിമോനെ ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: വസന്ത. മക്കള്‍: ലിജിത്, ലിംന. മരുമകന്‍: ബാബു.
