മലപ്പുറം: അവശ്യ സാധനങ്ങള്‍ എല്ലാം ഓണ്‍ലൈന്‍ വില്ക്കുവാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധദിനം ആചരിച്ചു. ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ വ്യാപാരികള്‍ നിബന്ധനകള്‍ പാലിച്ച് ആയിരുന്നു പ്രതിഷേധം നടന്നത്തിയത്.
ഓണ്‍ലൈന്‍ ഷോപ്പിംഗ് സെന്ററുകള്‍ക്ക് ആവശ്യസാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍, മൊബൈല്‍ഫോണ്‍ തുണിത്തരങ്ങള്‍ അടക്കം എല്ലാവിധ സാധനങ്ങളും കച്ചവടത്തിന് അവസരം നല്‍കുകയും, എന്നാല്‍ ഇത്തരം സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് അനുമതി കൊടുക്കാതിരിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം പ്രതിഷേധദിനം ദിനം നടന്നത്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ ആസ്ഥാനങ്ങളിലെ ഓഫീസുകളിലും യൂണിറ്റ് ഓഫീസുകളിലും ആയിരുന്നു പ്രതിഷേധം ദിനം ആചരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇത്തരം തീരുമാനങ്ങള്‍ ക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം യൂണിറ്റ് പ്രസിഡന്റ് പരി ഉസ്മാര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്നും പിന്മാറാന് തയ്യാറാകാത്തപക്ഷം ലോക്ക്ഡൗണ്‍ കഴിയുന്ന പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് വ്യാപാരികളുടെ തീരുമാനം.
