ആഗ്ര: പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിച്ചില്ലെന്ന കുറ്റം ചുമത്തി യുപിയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരെ അറസ്റ്റ് ചെയ്തു. ആഗ്രയിലെ ലോഹ മാണ്ടി പൊലീസ് സ്റ്റേഷന് പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യോഗി ആദിത്യനാഥിന്റെ യുപി സര്‍ക്കാര്‍ പൊതു സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു ഇവരെന്നും മാസ്ക് ധരിച്ചില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.
