മദീന: റമദാന്‍ ദിവസം മദീനയില്‍ മസ്ജിദുന്നബവിയില്‍ തറാവീഹ് നമസ്ക്കാരം നടക്കും. മസ്ജിദുന്നബവി അണ്ടര്‍ സെക്രട്ടറി ജം ആന്‍ അസീരിയാണ് ഇതുമായി ബന്ധപ്പെട്ട വിവരണങ്ങള്‍ പുറത്തുവിട്ടത്.
കൊറോണ വ്യാപനത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതു ജനങ്ങള്‍ക്ക് നമസ്‌കാരത്തില്‍ പ്രവേശനം അനുവദിക്കുന്നതല്ല . അതേസമയം ജമാഅത്ത് നമസ്കാര വിലക്ക് പിന്‍വലിച്ചാല്‍ വിശ്വാസികളെ സ്വീകരിക്കാന്‍ ഒരുക്കമാണെന്നും അണുവിമുക്തമാക്കുന്നതിന് ഏറ്റവും പുതിയ സംവിധാനങ്ങളാണ് തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു
