എടപ്പാള്‍: മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടും മലബാര്‍ ഡെന്റല്‍ കോളേജിന്റെ ചെയര്‍മാനുമായ സി പി ബാവഹാജി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്കി. നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ചെക്ക് ഏറ്റുവാങ്ങി.കൂടാതെ തന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ ഡെന്റല്‍ കോളേജ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സര്‍ക്കാരിന് കൈമാറാനുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
