സൗദിയില്‍ അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു

സൗദിയില്‍ അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു.മക്കയില്‍ നാല് പേരും ജിദ്ദയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ ആകെ മരണം 97 ആയി. 1088 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 9362 ആയി. 41 പേര്‍ക്ക് ഇന്ന് രോഗമുക്തി ലഭിച്ചു. ഇതോടെ ആകെ രോഗമുക്തി 1370 ആയും ഉയര്‍ന്നു. 93 പേരാണ് നിലവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

അസുഖം സ്ഥിരീകരിച്ചവരില്‍ 87 ശതമാനവും പ്രവാസികളാണ്. 7867 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഒരു ലക്ഷത്തി എണ്‍പതിനായിരം പേര്‍ക്ക് ഇതുവരെ കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ തൊളളായിരത്തിലേറെ പേരെ കണ്ടെത്തിയത് വീടുകളും താമസകേന്ദ്രങ്ങളും കേന്ദ്രീകരിച്ച്‌ നേരിട്ട് നടത്തിയ പരിശോധനയിലാണ്.

അതേസമയം രാജ്യത്തുടനീളം ജനസാന്ദ്രത കൂടിയ മേഖലകള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേക സംഘം പരിശോധന വ്യാപകമായി തുടരുകയാണ്. മക്കയില്‍ മാത്രം അഞ്ഞൂറിലേറെ ഫീല്‍ഡ് സ്ക്വാഡ് നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതാണ് കേസുകള്‍ കുത്തനെ കൂടുന്നതിന് കാരണം. ഫീല്‍ഡ് പരിശോധന വ്യാപകമായി തുടര്‍ന്നാല്‍ രോഗപ്പടര്‍ച്ച തടയാനാകുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം.

Leave a Reply

Your email address will not be published. Required fields are marked *