ലോക് ഡൗണ്‍ മാറിയാലും ജാഗ്രത തുടരണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം> സംസ്ഥാനത്ത് ലോക് ഡൗണ് ഇളവു വരുത്തിയ സാഹചര്യത്തിലും എല്ലാവരും കോവിഡ് 19നെ ഫലപ്രദമായി പ്രതിരോധിക്കാന് ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. എല്ലാവരും ആരോഗ്യ വകുപ്പ് നല്കുന്ന നിര്ദേശങ്ങള് കൃത്യമായി പാലിക്കേണ്ടതാണ്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള് ഉള്ളവര് ഒരു കാരണവശാലും പുറത്തിറങ്ങരുത്. പൊതു സ്ഥലത്തേക്കിറങ്ങുന്ന എല്ലാവരും മാസ്ക് ധരിക്കുന്നത് ഉത്തമമാണ്.

രണ്ട് വ്യക്തികള് തമ്മില് ഒരു മീറ്റര് സാമൂഹിക അകലം പാലിക്കണം. യാത്രയ്ക്ക് മുമ്ബും ശേഷവും കൈകള് ഫലപ്രദമായി കഴുകേണ്ടതാണ്. കൈകള് കണ്ണിലോ മൂക്കിലോ വായിലോ സ്പര്ശിക്കരുത്. ഇതേ ജാഗ്രത തുടര്ന്നാല് കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തേയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാല് തന്നെ മൂക്കിനും വായ്ക്കും വലിയ സംരക്ഷണം നല്കേണ്ടതുണ്ട്. ഇതിനായാണ് മാസ്കുകള് ഉപയോഗിക്കുന്നത്. തുണികൊണ്ടുള്ള മാസ്ക്, സര്ജിക്കല് മാസ്ക്, ട്രിപ്പിള് ലെയര് മാസ്ക്, എന്. 95 മാസ്ക് എന്നിങ്ങനെ പലതരം മാസ്കുകളാണുള്ളത്.

റിസ്ക് അനുസരിച്ചാണ് ഓരോ മാസ്കും തെരഞ്ഞെടുക്കേണ്ടത്. ട്രിപ്പിള് ലെയര് മാസ്ക്, എന്. 95 മാസ്ക് എന്നിവ ആശുപത്രി അനുബന്ധ ജീവനക്കാര് മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ. മാസ്ക് ഉപയോഗിക്കുന്നതിലൂടെ വിവിധ വായുജന്യ രോഗങ്ങളില് നിന്നും രക്ഷ നേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *