തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു കുമ്മനത്തിന്റെ വിമര്‍ശനന്മക പ്രതികരണം. രൂക്ഷമായ ഭാഷയിലായിരുന്നു കുമ്മനത്തിന്റെ പ്രസ്താവനകള്‍.
”തങ്ങള്‍ പറയുന്നത് പോലെ നടന്നില്ലെങ്കില്‍ കോടതിത്തിണ്ണ കയറ്റിയും അഴി എണ്ണിച്ചും പാഠം പഠിപ്പിക്കുമെന്ന ഭീഷണിയാണിതെന്ന് കുമ്മനം പറഞ്ഞു. അതേസമയം കെ എം ഷാജിക്കും ജേക്കബ് തോമസിനുമെതിരെ ഉയര്‍ത്തിയ വിജിലന്‍സ് കേസ് സര്‍ക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ കേസില്‍ കുടുക്കി പീഡിപ്പിക്കുമെന്ന ഒരു മുന്നറിയിപ്പ് കൂടിയാണെന്നും കുമ്മനം പ്രതികരിച്ചു.
അതേസമയം ഒരാള്‍ സര്‍ക്കാരിന്റെ തെറ്റിനെതിരെ വിരല്‍ ചൂണ്ടുമ്ബോള്‍ അതിനെതിരെയുള്ള പ്രതികാര നടപടിയായി കേസ് രജിസ്റ്റര്‍ ചെയ്യുന്നതും വേട്ടയാടുന്നതും ഫാസിസ്റ്റ് പ്രവണതയാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ കുറ്റപ്പെടുത്തി.
