ലോക്ക്ഡൌണ്‍ ഇളവ്; വയനാട്ടില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി

ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ തന്നെ വയനാട്ടില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കും സാമൂഹിക അകലം പാലിച്ച്‌ ജോലിക്കിറങ്ങാം. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ റോഡ് വിജില്‍ ആപ്പുമായി പൊലീസ് പരിശോധന കര്‍ശനമാക്കി.

ലോക്ക്ഡൌണ്‍ കാരണം നിലച്ചുപോയ നിര്‍മ്മാണ മേഖലയിലെ പ്രവര്‍ത്തികള്‍ പുനരാരംഭിക്കാനുള്ള സൌകര്യമൊരുക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മഴക്കാലത്തിനുമുമ്ബേ പണി പൂര്‍ത്തിയാക്കേണ്ട നിരവധി പ്രൊജക്ടുകള്‍ ജില്ലയിലുണ്ട്. അതിനായി കമ്ബി, സിമന്റ്, സ്റ്റീല്‍ പൈപ്പുകള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാം.

നിര്‍മ്മാണ മേഖലയിലെ അനുബന്ധ വസ്തുക്കളായ പെയിന്റ്, ടൈല്‍സ്, പ്ലംബിംഗ്, വയറിംഗ് സാധങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറക്കും. കര്‍ഷകര്‍ക്കാവശ്യമായ പണിയായുധങ്ങള്‍, കയര്‍, പ്ലാസ്റ്റിക് ഷീറ്റ് തുടങ്ങിയവയുടെ കടകള്‍ തിങ്കളാഴ്ച തുറക്കും. തൊഴിലുറപ്പ് പദ്ധതിയും പുനരാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *