പ്രവാസി കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷണകിറ്റുമായി മലയില്‍ ഗ്രൂപ്പ്

മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയില്‍ കഴിയുന്ന പ്രവാസി കൂടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷണകിറ്റുകളുമായി മലപ്പുറത്തെ മലയില്‍ ഗ്രൂപ്പ്. മലപ്പുറത്തും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ എത്തിക്കുന്നത്. കോവിഡ് മൂലം തൊഴില്‍ മുടങ്ങി വരുമാനം നിലച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്കായാണ് സഹായ പദ്ധതി തുടങ്ങുന്നതെന്ന് മലയില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഗദ്ദാഫി പറഞ്ഞു. പദ്ധതിയെ കുറിച്ച് അറിയാന്‍ ആഗ്രഹമുള്ളവര്‍ 8089645800, 9656021967 എന്നീ വാട്‌സ്ആപ്പ് നമ്പരുകളില്‍ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *