കോഴിക്കോട്: സ്പ്രിംക്ലര്‍ ഇടപാടില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണെന്ന് എംകെ മുനീര്‍ എംഎല്‍എ. കരാര്‍ ഒപ്പിട്ടതോടെ ഭരണഘടന പൗരന്മാര്ക്ക് നല്കുന്ന മൗലിക അവകാശ സംരക്ഷണം സര്‍ക്കാര്‍ ലംഘിച്ചെന്നു അദ്ദേഹം ആരോപിച്ചു . സ്പ്രിംക്ലറില് സിപിഐ മന്ത്രിമാര്‍ നിലപാട് വ്യക്തമാക്കണം. തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ മാന്യത ഇല്ലാത്തവരായാണ് മുഖ്യമന്ത്രി പിണറായി വിജയന് കാണുന്നത്. പിണറായി മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും മുനീര്‍ വ്യക്തമാക്കി.
സ്പ്രിംക്ലറിനെ മുഖ്യമന്ത്രിക്കെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയുമുള്ള ആയുധമാക്കി മാറ്റുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കരാര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു . അതേ സമയം, സ്പ്രിംക്ലര്‍ കരാറില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും .അതീവ പ്രാധാന്യമുള്ള രണ്ട് വ്യക്തിഗത വിവരങ്ങള്‍ സ്പ്രിംക്ലര്‍ ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോര്‍ച്ച ഉണ്ടാകില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍ . കരാര്‍ ലംഘനമുണ്ടായാല്‍ കമ്ബനിക്കെതിരെ ന്യൂയോര്‍ക്കിലും ഇന്ത്യയിലും നിയമ നടപടി സാധ്യമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും.
