ദാബായ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ദുബായ് മെട്രോ ട്രെയിന്‍ സര്‍വ്വീസുകള്‍ അടുത്തയാഴ്ച പുനരാരംഭിച്ചേക്കും. രാവിലെ എഴു മുതല്‍ വൈകീട്ട് എഴുമണിവരെ സര്‍വ്വീസ് നടത്തുന്നതിനെ കുറിച്ചാണ് അധികൃതര്‍ ആലോചിക്കുന്നത്. കോവിഡ് ബാധമൂലം നിയന്ത്രങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ സര്‍വ്വീസ് ഉണ്ടാകില്ല. ബസ്, ടാക്‌സി സര്‍വ്വീസുകളും വൈകാതെ പുനരാരംഭിക്കുന്നതിനെ കുറിച്ച് ആലോചനകളുണ്ട്. അതേസമയം, ജലഗതാഗതം,ഷെയറിംഗ് കാര്‍, ലിമോ സര്‍വ്വീസുകള്‍ തുടങ്ങിയവക്ക് ഇളവുകള്‍ ബാധകമാവില്ല.
സാമൂഹക അകലം സംബന്ധിച്ച നിബന്ധനകള്‍ അനുസരിച്ചായിരിക്കും മെട്രോ സര്‍വ്വീസ് പുനരാരംഭിക്കുന്നത്.യാത്രക്കാരും ജീവനക്കാരും മാസ്‌ക് ധരിക്കണം. സ്റ്റേഷനുകളിലേക്കുള്ള എസ്‌കലേറ്ററുകളില്‍ ആളുകളുടെ എണ്ണത്തിലും നിയന്ത്രണങ്ങളുണ്ടാകും. ട്രെയിനുകളും സ്റ്റേഷനുകളും ഇടക്കിടെ അണുവിമുക്കമാക്കും. ആദ്യ ഘട്ടത്തില്‍ ദിവസം 12 മണിക്കൂര്‍ സര്‍വ്വീസ് നടത്തും. രോഗവ്യാപനം കുറയുന്നതനുസരിച്ച് പഴയ പോലെ 20 മണിക്കൂറായി ദീര്‍ഘിപ്പിക്കും.
അതേസമയം, ദുബായില്‍ ഷോപ്പിംഗ് മാളുകള്‍ തുറക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. പത്തു മണിക്കൂര്‍ സമയത്തേക്ക് മാളുകള്‍ തുറക്കുന്നതിനെ കുറിച്ചും ഷോപ്പിംഗിന് എത്തുന്നവര്‍ മൂന്നു മണിക്കൂറില്‍ കൂടുതല്‍ മാളുകളില്‍ ചെലവിടുന്നത് നിയന്ത്രിക്കുന്നതിനെ കുറിച്ചുമാണ് ആലോചിക്കുന്നത്. ഗതാഗതം, ഷോപ്പിംഗ് എന്നിവ സംബന്ധിച്ച് അധികൃതരുടെ ഉത്തരവുകള്‍ പുറത്തിറങ്ങിയിട്ടില്ല.
