എക്​സൈസ്​ വാഹനത്തില്‍ അതിര്‍ത്തി കടന്നു; അധ്യാപികക്കെതിരെ കേസെടുക്കും

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ എക്​സൈസ്​ വാഹനത്തില്‍ അധ്യാപികയെ അതിര്‍ത്തി കടത്തിയത്​ വിവാദമാകുന്നു. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ്​ എക്​സൈസ്​ സര്‍ക്കിള്‍ ഇന്‍സ്​പെക്​ടറുടെ സഹായത്തോടെ അതിര്‍ത്തി കടത്തിയത്.​ ഇവര്‍ക്ക്​ അതിര്‍ത്തി കടക്കാന്‍ പാസ്​ അനുവദിച്ചത്​ തിരുവനന്തപുരം റൂറല്‍ നാര്‍ക്കോട്ടിക്​ ഡിവൈ.എസ്​.പിയാണ്​.

സംഭവത്തില്‍ അധ്യാപികക്കെതിരെ കേസെടുക്കുമെന്ന്​ വയനാട്​ ജില്ല കലക്​ടര്‍ അറിയിച്ചു. പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരമാണ്​​ ഉത്തരവ്​. പാസ്​ അനുവദിക്കാന്‍ പൊലീസിന്​ അനുവദമില്ലെന്നും​ കലക്​ടര്‍ പറഞ്ഞു. എക്​സൈസ്​ സര്‍ക്കിള്‍ ഇന്‍സ്​പെക്​ടര്‍ക്കെതിരെ​ വകുപ്പ്​തല അന്വേഷണമുണ്ടാകും. ഡിവൈ.എസ്​.പിക്കെതിരെയും അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *