തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
സ്പ്രിന്‍ക്ലര്‍ ഇടപാടിന് പാര്‍ട്ടിയുടെ പൂര്‍ണപിന്തുണയുണ്ട്. അസാധാരണ സാഹചര്യത്തില്‍ ഉണ്ടാക്കിയ കരാര്‍ ആണിത്. സാധാരണ നില പുനഃസ്ഥാപിച്ചശേഷം പരിശോധന ആവശ്യമായ കാര്യങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി സന്നദ്ധമാണെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഡേറ്റ ചോര്‍ച്ച തടയാനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചാണ് സ്പ്രിന്‍ക്ലര്‍ കരാറില്‍ ഒപ്പുവെച്ചത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി വിവരം ഉപയോഗിക്കില്ലെന്നും കരാറിലുണ്ടെന്നും ഒരു വിവരവും ചോര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ സി.പി.എമ്മിെനാപ്പമുള്ള സഹോദര പാര്‍ട്ടിയാണ്. പ്രശ്നമുണ്ടെങ്കില്‍ സി.പി.ഐയുമായി ചര്‍ച്ചച നടത്താന്‍ സി.പി.എമ്മിന് വിഷമമില്ല. ഇന്നലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ആശയവിനിമയം നടത്തിയിരുന്നു. ഇക്കാര്യത്തില്‍ പരസ്പരം സംസാരിച്ച് വ്യക്തത വരുത്തും.
സര്‍ക്കാരിെന്റ ജനപിന്തുണ കണ്ടാണ് പ്രതിപക്ഷം ഇത്തരം പ്രചാരണ വേലകള്‍ നടത്തുന്നത്. ഇത്തരം പ്രചാരണ വേലകളെ തള്ളിക്കളയണം. രാഷ്ട്രീയ ഉദ്ദേശത്തോടെ നടത്തുന്ന വിമര്‍ശനങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടും. സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
