റിയാദ്: റമദാനിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ സമയം പുനഃക്രമീകരിച്ചു. ഇതോടെ സ്വകാര്യ മേഖലയില്‍ ആറു മണിക്കൂറാകും തൊഴില്‍ സമയമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അതേസമയം സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയം അഞ്ചുമണിക്കൂറായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. രാവിലെ പത്തു മുതല്‍ വൈകിട്ട് മൂന്നു വരെയായിരിക്കും റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയമെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
അതേസമയം ”കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തുണ്ടായ പ്രതിസന്ധി മാസങ്ങളോളം തുടരുമെന്നും വര്‍ഷാവസാനം വരെ നീണ്ടു പോയേക്കാ”മെന്നും സൗദി ധന മന്ത്രി മുഹമ്മദ് അല്‍ജദ്‌ആന്‍ വ്യക്തമാക്കി. ”സ്വകാര്യ മേഖല പ്രതിസന്ധിയിലായതും എണ്ണ വിലയില്‍ ഇടിവുണ്ടായതും രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ ബാധിക്കുമെന്നും ചെലവു ചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കുമെ”ന്നും അദ്ദേഹം അറിയിച്ചു.
