സംസ്ഥാനത്ത് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; എട്ട് പേര്‍ക്ക് രോഗ മുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ട് പേര്‍ കോവിഡ് രോഗമുക്തി നേടി. ഇടുക്കിയില്‍ നാല് പേര്‍ക്കും, കോഴിക്കോടും കോട്ടയവും രണ്ട് പേര്‍ക്കും, തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം ഇന്ന് സ്ഥിരീകരിച്ചത്. കാസര്‍കോട് ആറ് പേര്‍ക്കും, മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം ഭേദമായത്. ഇന്ന് സമ്ബര്‍ക്കം മുലം രോഗ ബാധ ഉണ്ടായത് നാല് പേര്‍ക്കാണ്, ഇത് വരെ സംസ്ഥാനത്ത് 447 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 129 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ അയല്‍ സംസ്ഥാനത്ത് നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. സമ്ബര്‍ക്കത്തിലൂടെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 23876 ആയി കുറഞ്ഞു. 23439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 148 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20326 സാമ്ബിളുകള്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കി. 21334 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ് സോണില്‍ തുടരും. മറ്റ് ജില്ലകള്‍ ഓറഞ്ച് സോണിലാവും. റെഡ് സോണായി കണക്കാക്കുന്ന നാല് ജില്ലകളിലും നിയന്ത്രണങ്ങള്‍ നിലവിലെ അതേ നിലയില്‍ തുടരും. നേരത്തെ പോസിറ്റീവ് കേസില്ലാതിരുന്നതിനാല്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇളവ് നല്‍കിയിരുന്നു. ഇന്ന് ഈ രണ്ട് ജില്ലകളിലും പോസിറ്റീവ് കേസുകള്‍ വന്നു. അതിനാല്‍ ഇവയെ ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ചിലേക്ക് മാറ്റുന്നു.

Leave a Reply

Your email address will not be published. Required fields are marked *