എല്‍പിജി സിലിണ്ടര്‍ വില വീണ്ടും താഴേക്ക്

അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കനത്ത ഇടിവ് നേരിടുന്ന സാഹചര്യത്തില്‍ പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും താഴേക്ക്. സബ്സിഡിയില്ലാത്ത ഗ്യാസിന് ഇത് ഇത് മൂന്നാം മാസമാണ് വില വീണ്ടും കുറയുന്നത്. മെയ് 1 മുതല്‍ ആണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. മെട്രോ നഗരങ്ങളിലെ പുതിയ നിരക്കുകള്‍ ചുവടെ കൊടുത്തിരിക്കുന്നവയാണ്

ന്യൂഡല്‍ഹി- 581.5 –  744
മുംബൈ- 579 –  776.5
കൊല്‍ക്കത്ത- 584.5-  839.5
ചെന്നൈ- 569.5- 826

ഏകദേശം 1.5 കോടി ഉപഭോക്താക്കള്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. ലോക്ക്ഡൌണിന്‍റെ പശ്ചാത്തലത്തില്‍ പാചകവാതക വില കുറയുന്നത് ആളുകള്‍ക്ക് കുറച്ച് ആശ്വാസമേകും.

Leave a Reply

Your email address will not be published. Required fields are marked *