കോഴിക്കോട്: വടകര ടൗണ്‍ കോ: ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന റംസാന് കിറ്റ് വിതരണത്തില്‍ നാല്പ്പതില് കൂടുതല്‍ ആളുകള്‍ പങ്കെടുക്കുകയും, പരിപാടിക്ക് ശേഷം സൊസൈറ്റി ബോര്‍ഡ് മെമ്പര്‍മാരും, ജീവനക്കാരും ചേര്‍ന്ന് സാമൂഹ്യ അകലം പാലിക്കാതെയും, മാസ്ക്ക് ധരിക്കാതെയും എം പി യുമായി ചേര്‍ന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് വടകര ഡി വൈ എഫ് നല്കിയ പരാതിയില്‍പറയുന്നത്. . കോറോണ ഹോട്ട് സ്പോട്ട് പ്രദേശമായ വടകരയില്‍ എം പി യുടെ നേതൃത്വത്തില്‍ നടന്ന ലോക്ക് ഡൗണ്‍ ലംഘനത്തിനെതിരെ ഡി വൈ എഫ് ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും, കലക്ടര്‍ക്കും, ഡിജിപി ക്കും, എസ് പി ക്കും പരാതി നല്കി. കൊറോണയുടെ തുടക്കത്തില്‍ വടകര എം പി നടത്തിയ 36°-C ല്‍ കൊറോണ പടരില്ല എന്ന പരാമര്‍ശവും കൊറോണ ജാഗ്രതയ്ക്ക് തടസ്സം നില്‍ക്കുന്നതായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നു. വടകര എം പി കെ മുരളീധരന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നടക്കുന്ന ഇത്തരം കൊറോണ നിയമ ലംഘനങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡി വൈ എപ് ഐ വടകര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
