വയനാടിന് പുതിയ ഇളവുകള്‍ ഇല്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍

വയനാട്: കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ സോണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വയനാട്ടില്‍ പുതിയ ഇളവുകള്‍ ഉണ്ടാവില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു . പ്രവാസികളും അതിര്‍ത്തിക്കപ്പുറം കുടുങ്ങിയവരും വരാനിരിക്കുന്നതിനാല്‍ ജില്ലയില്‍ ജാഗ്രത തുടരും. കുരങ്ങുപനി വ്യാപകമാകുന്ന തിരുനെല്ലി പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി .

ഇപ്പോഴത്തെ അവസ്ഥ നിലനിര്‍ത്തിക്കൊണ്ട് പോകാനുള്ള കഠിനമായ ശ്രമം വരും ദിവസങ്ങളിലും നടത്തണമെന്നാണ് ഇന്നത്തെ അവലോകന യോഗത്തില്‍ പൊതുവെ ഉണ്ടായിട്ടുള്ള നിഗമനമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇങ്ങോട്ട് വരുന്നതാണ് ജില്ലയിലെ പ്രധാന പ്രശ്‌നം. അവരോടെല്ലാം നോര്‍ക്ക വഴി അവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തില്‍ ഇപ്പോള്‍ നടത്തുന്ന പരിശോധനയുടെ രീതിയിലുള്ള പരിശോധനാ സംവിധാനം ഒരുക്കാനും എല്ലാ കളക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *