ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം നാളെ; സംസ്ഥാനത്ത് രാത്രിയാത്രക്ക് നിരോധനം

തിരുവനന്തപുരം: രാജ്യത്ത് കൊറോണവൈറസ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം നാളെ ആരംഭിക്കും. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന്‌ അനുസൃതമായി കേരളത്തിലും‌ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരും. എന്നാല്‍, ഹോട്ട്‌സ്‌പോട്ടുകളില്‍ ലോക്‌ഡൗണ്‍ കള്‍ശനമായി തന്നെ തുടരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

നഗരസഭകളില്‍ ഹോട്ട്‌സ്‌പോട്ടായ ഡിവിഷന്‍ അടച്ചിടും. പഞ്ചായത്തുകളില്‍ സമീപവാര്‍ഡുകള്‍കൂടി ഉള്‍പ്പെടുത്തും. കേന്ദ്രം പ്രഖ്യാപിച്ച പൊതുഇളവുകള്‍ സംസ്ഥാനത്ത്‌ നടപ്പാക്കുമ്ബോള്‍ സുരക്ഷാമാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഗ്രീന്‍സോണിലടക്കം പാലിക്കണമെന്ന്‌ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കേന്ദ്രനിര്‍ദേശപ്രകാരം മദ്യശാലകള്‍ തുറക്കാമെങ്കിലും കേരളത്തില്‍ തുറക്കില്ല. സംസ്ഥാനത്ത്‌ സാമൂഹ്യവ്യാപന ഭീഷണി ഒഴിവായിട്ടില്ലെന്നും എല്ലാ മേഖലയിലും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്‌ഡൗണില്‍ ഇളവ്‌ അനുവദിച്ചെങ്കിലും സംസ്ഥാനത്താകെ രാത്രിയാത്രയ്‌ക്ക്‌ നിയന്ത്രണം തുടരും. വൈകിട്ട് 7.30 മുതല്‍ രാവിലെ ഏഴുവരെയാണ്‌ നിയന്ത്രണം. അതേസമയം, ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ പ്രത്യേക അനുമതിയോടെ അന്തര്‍ജില്ലാ യാത്രയ്‌ക്കും ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ടാക്സി, ക്യാബ്‌ സര്‍വീസുകള്‍ക്കും അനുമതി നല്‍കി. അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങള്‍ക്ക് റെഡ്സോണിലും നിബന്ധനകള്‍ പാലിച്ച്‌ വാഹനമോടാം. ചരക്കുവാഹനങ്ങള്‍ക്ക്‌ നിയന്ത്രണമില്ല. ഞായറാഴ്ചകളില്‍ പൊതു അവധി ആയിരിക്കും. കടകള്‍ തുറക്കാനോ വാഹനങ്ങള്‍ നിറത്തില്‍ ഇറക്കാനോ അനുവദിക്കില്ല.

അതേസമയം, റെ​ഡ് സോ​ണി​ല്‍‌ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും ഓ​റ​ഞ്ച്, ഗ്രീ​ന്‍ മേ​ഖ​ല​ക​ളി​ല്‍ ഇ​ള​വു​ക​ളു​മാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്ന​ത്.

കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിക്കൊണ്ട് പുറത്ത് വിട്ട ചില പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ.

റെ​ഡ് സോ​ണി​ല്‍ അ​നു​വ​ദി​ക്കു​ന്ന​വ

എം​എ​ന്‍​ആ​ര്‍​ഇ​ജി​എ പ്ര​വൃ​ത്തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ല്ലാ വ്യാ​വ​സാ​യി​ക, നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും, ഭ​ക്ഷ്യ​സം​സ്ക​ര​ണ യൂ​ണി​റ്റു​ക​ളും ഇ​ഷ്ടി​ക ചൂ​ള​ക​ളും അ​നു​വ​ദ​നീ​യ​മാ​ണ്.

വി​ത, വി​ള​വെ​ടു​പ്പ്, സം​ഭ​ര​ണം, വി​പ​ണ​നം തു​ട​ങ്ങി എ​ല്ലാ കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​നു​വ​ദി​ക്കും.

മൃ​ഗ​സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. ഉ​ള്‍​നാ​ട​ന്‍, സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​നം എ​ന്നി​വ​യും അ​നു​വ​ദി​ക്കും.

വി​പ​ണ​നം ഉ​ള്‍​പ്പെ​ടെ തോ​ട്ടം മേ​ഖ​ല​യി​ലെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​നു​വ​ദ​നീ​യ​മാ​ണ്.

എ​ല്ലാ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളും (ആ​യു​ഷ് ഉ​ള്‍​പ്പെ​ടെ) അ​നു​വ​ദി​ക്കും.

ബാ​ങ്ക്, ബാ​ങ്ക് ഇ​ത​ര ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും.

പൊ​തു​സം​വി​ധാ​ന​ങ്ങ​ളാ​യ വൈ​ദ്യു​തി, ജ​ലം, ശു​ചി​ത്വം, മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​നം, ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍, ഇ​ന്‍റ​ര്‍​നെ​റ്റ് എ​ന്നി​വ പ്ര​വ​ര്‍​ത്തി​ക്കും. കൂ​ടാ​തെ കൊ​റി​യ​ര്‍, പോ​സ്റ്റ​ല്‍ സേ​വ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കും.

അ​ച്ച​ടി, ഇ​ല​ക്‌​ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ള്‍, ഐ​ടി, ഐ​ടി സേ​വ​ന​ങ്ങ​ള്‍, കോ​ള്‍ സെ​ന്‍റ​റു​ക​ള്‍, കോ​ള്‍​ഡ് സ്റ്റോ​റേ​ജ്, വെ​യ​ര്‍​ഹൗ​സിം​ഗ് സേ​വ​ന​ങ്ങ​ള്‍, ബാ​ര്‍​ബ​ര്‍​മാ​ര്‍ ഒ​ഴി​കെ സ്വ​യം​തൊ​ഴി​ല്‍ ചെ​യ്യു​ന്ന​വ​ര്‍ എ​ന്നി​വ​യും അ​നു​വ​ദി​ക്കും.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ യൂ​ണി​റ്റു​ക​ളും ഉ​ണ്ടാ​കും.

ഓ​റ​ഞ്ച് സോ​ണ്‍

റെ​ഡ് സോ​ണു​ക​ളി​ല്‍ അ​നു​വ​ദി​ക്ക​പ്പെ​ട്ട​വ​യും അ​തി​ന് പു​റ​മെ ഏ​താ​നും ഇ​ള​വു​ക​ളു​മാ​ണ് ന​ല്‍​കു​ന്ന​ത്.

ടാ​ക്സി​ക​ള്‍ അ​നു​വ​ദി​ക്കും. ഡ്രൈ​വ​റും ഒ​രു യാ​ത്ര​ക്കാ​ര​നും മാ​ത്ര​മേ പാ​ടു​ള്ളു.

നാ​ല് ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ ഡ്രൈ​വ​ര്‍ കൂ​ടാ​തെ പ​ര​മാ​വ​ധി ര​ണ്ട് യാ​ത്ര​ക്കാ​ര്‍. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് സ​ഞ്ച​രി​ക്കാം. മു​ന്‍​കൂ​ര്‍ അ​നു​മ​തി​യോ​ടെ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ അ​ന്ത​ര്‍ ജി​ല്ലാ യാ​ത്ര​ക​ളും അ​നു​വ​ദി​ക്കും.

ഗ്രീ​ന്‍ സോ​ണ്‍

ഗ്രീ​ന്‍ സോ​ണി​ല്‍ റെ​ഡ്, ഓ​റ​ഞ്ച് സോ​ണു​ക​ളി​ലെ ഇ​ള​വു​ക​ള്‍​ക്ക് പു​റ​മെ പൊ​തു​ഗ​താ​ഗ​തം അ​നു​വ​ദി​ക്കും.

ബ​സു​ക​ളി​ല്‍ 50 ശ​ത​മാ​നം യാ​ത്ര​ക്കാ​രു​മാ​യി സ​ര്‍​വീ​സ് ന​ട​ത്താം. ഡി​പ്പോ​ക​ളി​ലും 50 ശ​ത​മാ​നം സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്താം.

ച​ര​ക്ക് ഗ​താ​ഗ​ത​വും പാ​സി​ല്ലാ​തെ അ​നു​വ​ദി​ക്കും.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,301 ആയി. 39,980 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 2644 പോസിറ്റീവ് കേസുകളും 83 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.അതേസമയം, റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പോസിറ്റീസ് കേസുകളില്‍ 26 ശതമാനം പേര്‍ രോഗമുക്തരാകുന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 384 മരണവും 3 മരമവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ മാത്രം 4122 കൊവിഡ് ബാധിതരാണുള്ളത്. ഗുജറാത്തില്‍ 5054 പോസിറ്റീസ് കേസുകളും 262 മരണവും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 333 പോസിറ്റീവ് കേസുകളും 26 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഭൂരിഭാഗം പോസിറ്റീസ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തത് അഹമ്മദാബാദിലാണ്.

Leave a Reply

Your email address will not be published. Required fields are marked *