റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് പുതിയ രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. 1552 ആളുകളിലാണ് പുതുതായി രോഗം കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 27011 ആയി. 3,52,555 കോവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് എട്ടുപേര്‍ കോവിഡ് മൂലം മരിച്ചു.
ദമ്മാമിലും ജിദ്ദയിലും ഒാരോ സൗദി പൗരന്മാരും മക്കയില്‍ മൂന്നും റിയാദിലും മദീനയിലും ജിദ്ദയിലും ഒരോന്ന് വീതവും വിദേശികളുമാണ് മരിച്ചത്. 32നും 84നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍. പുതിയ രോഗികളില്‍ 84 ശതമാനം പുരുഷന്മാരും 16 ശതമാനം സ്ത്രീകളുമാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതില്‍ 19 ശതമാനം സൗദികളും 81 ശതമാനം വിദേശികളുമാണ്. ഇതില്‍ അഞ്ച് ശതമാനം കുട്ടികളും രണ്ട് ശതമാനം കൗമാരക്കാരും 93 ശതമാനം മുതിര്‍ന്നവരുമാണ്. 24 മണിക്കൂറിനിടെ 369 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 4134 ആയി ഉയര്‍ന്നു. ചികിത്സയില്‍ കഴിയുന്ന 22693 ആളുകളില്‍ 139 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
രോഗികളെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീല്‍ഡ് സര്‍വേ 17 ദിവസം പിന്നിട്ടു. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കല്‍ ടീമിെന്റ പരിശോധന തുടരുകയാണ്. മൂന്നുപേര്‍ കൂടി മരിച്ചതോടെ മക്കയില്‍ മരണസംഖ്യ 78ഉം രണ്ടുപേര്‍ കൂടി മരിച്ച് ജിദ്ദയില്‍ 47ഉം ആയി.
പുതിയ രോഗികള്‍: ജിദ്ദ 245, മക്ക 221, ജുബൈല്‍ 156, ദമ്മാം 150, മദീന 139, ബേഷ് 111, റിയാദ് 109, സഫ്വ 109, ത്വാഇഫ് 68, ഖോബാര്‍ 66, ഹുഫൂഫ് 55, ദഹ്റാന്‍ 32, അല്‍മജരാരിദ 17, സുല്‍ഫി 12, അല്‍ഖര്‍ജ് 10, അല്‍ബാഹ 10, ഖുറയാത്ത് അല്‍ഉലിയ 7, നാരിയ 6, ഖത്വീഫ് 5, ബീഷ 5, യാംബു 4, ബുറൈദ 3, ദിരിയ 3, മന്‍ദഖ് 2, അദം 1, സഫ്വ 1, ബുഖൈരിയ 1, മജ്മഅ 1, റാബിഗ് 1, അല്‍റാസ് 1, ബല്‍ജുറഷി 1.
മരണസംഖ്യ: മക്ക 78, ജിദ്ദ 47, മദീന 33, റിയാദ് 8, ഹുഫൂഫ് 4, ദമ്മാം 4, ജുബൈല്‍ 2, അല്‍ഖോബാര്‍ 2, ജീസാന്‍ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, അല്‍ബദാഇ 1, തബൂക്ക് 1.
