അബൂദബിയില്‍ കോവിഡ് ബാധിച്ച്‌ പത്തനംതിട്ട സ്വദേശി മരിച്ചു

യുഎഇയില്‍ കൊവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട സ്വദേശിയാണ് അബൂദബിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. നെല്ലിക്കാല കരംവേലി സ്വദേശി തെക്കേപറമ്ബില്‍ രോഷന്‍ രാമന്‍കുട്ടിയാണ് (59) മരിച്ചത്.

കഴിഞ്ഞ പതിനൊന്ന് ദിവസമായി അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണവാര്‍ത്ത വീട്ടില്‍ അറിയിച്ചത്. അബൂദബി മുസഫ വ്യവസായ നഗരിയിലെ നാഷണല്‍ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്ബനിയില്‍ അസറ്റ് ഇന്റഗ്രിറ്റി വിഭാഗത്തില്‍ മെക്കാനിക്കായിരുന്നു.

മഫ്റഖിലെ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബനിയാസ് ഖബറിസ്ഥാനില്‍ സംസ്‌കരിക്കുമെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു. ഭാര്യ ബിന്ദു. മക്കള്‍: പ്രിയ (എംബിബിഎസ് വിദ്യാര്‍ഥി, പാലക്കാട് മെഡിക്കല്‍ കോളേജ്), പാര്‍ത്ഥീവ് (കോഴഞ്ചേരി മാര്‍ത്തോമ്മാ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി).

Leave a Reply

Your email address will not be published. Required fields are marked *