തിരുവനന്തപുരം: സ്വദേശത്തേക്ക് മടങ്ങിപ്പോകുന്ന അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
“അവര്‍ ചെലവ് വഹിക്കാന്‍ പുറപ്പെട്ടാല്‍ എന്താകും അവസ്ഥയെന്ന് വരുന്നയാളുകള്‍ക്ക് ഒക്കെ നല്ല ബോധ്യമുണ്ടാകും. നമുക്ക് ഒരുപാട് അനുഭവമുള്ളതല്ലേ. അതിലേക്കൊന്നും കടക്കാതിരിക്കുകയാണ് നല്ലത്’ എന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് പിണറായി വിജയന്റെ മറുപടി. “അവരുടെ വാഗ്ദാനങ്ങള്‍ ഒരുപാട് നാടിന് മുന്നിലുണ്ട്. അതില്‍ എന്തൊക്കെയാണ് നടപ്പാക്കിയതെന്ന് അവര്‍ തന്നെ ആലോചിച്ചാല്‍ മതി’യെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴിലാളികളില്‍നിന്ന് ടിക്കറ്റ് തുക ഈടാക്കുന്നതിനെതിരേ നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നിര്‍ധനരായ തൊഴിലാളികളുടെ ടിക്കറ്റ് ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയ പ്രഖ്യാപിച്ചത്.
