ദുബായ്: കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരന്റെ ഭാര്യക്ക് ജോലി നല്‍കി എമിരത്തി കമ്പനിയുടെ കാരുണ്യഹസ്തം. കര്‍ണാടക സ്വദേശിയായ രാജേന്ദ്രയുടെ ഭാര്യ സുവര്‍ണക്കാണ് പ്രതിസന്ധി ഘട്ടത്തില്‍ കമ്പനിയുടെ സഹായം തുണയാകുന്നത്. കോവിഡ് ബാധിച്ച് ഏപ്രില്‍ 26നാണ് രാജേന്ദ്ര മരിച്ചത്. ഏഴു വര്‍ഷമായി രാജേന്ദ്ര കുടുംബസമേതമാണ് ദുബായില്‍ താമസം. ആരോഗ്യ പ്രശ്്‌നങ്ങളൊന്നുമില്ലാതിരുന്ന ഇയാള്‍ക്ക് ഏപ്രില്‍ അഞ്ചിനാണ് കോവിജ് സ്ഥിരീകരിച്ചത്. തുടര്‍ന്ന ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് 26 ന് ഡോക്ടര്‍ സുവര്‍ണയെ വിളിച്ച് രാജേന്ദ്ര മരിച്ച കാര്യം അറിയിക്കുകയായിരുന്നു. ഞെട്ടി ത്തരിച്ചു പോയ സുവര്‍ണ എന്തു ചെയ്യണമെന്നറിയാത്ത നിലയിലായി. പിന്നീട് രാജേന്ദ്രയുടെ മൃതദേഹം ദുബായില്‍ തന്നെ സംസ്‌കരിച്ചു. ഇവരുടെ മകള്‍ ദുബായില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
രാജേന്ദ്രയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കമ്പനിയായ പ്രിസഷന്‍ പ്ലാസ്റ്റിക്‌സ് ആണ് സുവര്‍ണക്ക് ജോലി വാഗ്്ദാനം ചെയ്തത്. ഈ കമ്പനിയില്‍ മാനേജരായിരുന്നു രാജേന്ദ്ര. സുവര്‍ണക്ക് ഇവിടെ അഡ്്മിനിസ്‌ട്രേഷനില്‍ ജോലി നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ ജീവന് പകരം വക്കാന്‍ ഒന്നിനുമാകില്ലെങ്കിലും പ്രതിസന്ധി ഘട്ടത്തില്‍ ജോലി ലഭിക്കുന്നത് ആശ്വാസമാകുമെന്ന് സുവര്‍ണ കമ്പനിയെ അറിയിച്ചു.
