റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് വ്യാഴാഴ്ച ഒമ്ബത് വിദേശികളടക്കം 10 പേര് മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 209 ആയി. മക്കയില്‍ അഞ്ചും ജിദ്ദയില്‍ രണ്ടും റിയാദ്, മദീന, ഖോബാര്‍ എന്നിവിടങ്ങളിലാണ് ഒാരോരുത്തരുമാണ് മരിച്ചത്. 1015 പേര്‍ക്ക് അസുഖം ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 7798 ആയി.
1793 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 33731 ആയി. ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 389,659 ആയി. പുതിയ രോഗികളില്‍ 83 ശതമാനം പുരുഷന്മാരും 17 ശതമാനം സ്ത്രീകളുമാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതില്‍ 25 ശതമാനം സൗദികളും 75 ശതമാനം വിദേശികളുമാണ്. അഞ്ച് ശതമാനം കുട്ടികളും രണ്ട് ശതമാനം കൗമാരക്കാരും 93 ശതമാനം മുതിര്‍ന്നവരുമാണ്. ചികിത്സയില്‍ കഴിയുന്ന 25714 ആളുകളില്‍ 145 പേര് ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീല്‍ഡ് സര്‍വേ മൂന്നാഴ്ച പിന്നിട്ടു. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കല്‍ ടീമിെന്റ പരിശോധനയ്ക്ക് പുറമെ ആളുകളെ ഫോണ്‍ ചെയ്തുവരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും ആരംഭിച്ചു. അഞ്ച് പേര് മരിച്ചതോടെ മക്കയില്‍ മരണസംഖ്യ 95 ആയി.
പുതിയ രോഗികള്‍:
മദീന 396, ജിദ്ദ 315, മക്ക 254, റിയാദ് 194, ദമ്മാം 171, ഖോബാര്‍ 120, ജുബൈല്‍ 48, ഹുഫൂഫ് 40, ഖത്വീഫ് 40, ത്വാഇഫ് 36, യാംബു 32, റാസതനൂറ 20, സബ്യ 16, തബൂക്ക് 14, വാദി അല്‍ഫറ 13, ഉനൈസ 10, ബേയ്ഷ് 10, ദറഇയ 10, ഹദ്ബന് 8, ഹ-ഫര് അല്‍ബാത്വിന്‍ 6, അലൈസ് 5, ഖര്‍ജ് 5, സല്‍വ 4, അല്‍ഖുറയാത് 4, ബുറൈദ 3, ഖമീസ് മുശൈത് 2, അല്‍മജാരിദ 2, അബ്ഖൈഖ് 2, ദഹ്റാന്‍ 2, സഫ്വ 2, ഉംലജ് 2, അല്‍ജഫര്‍ 1, മിദ്നബ് 1, ബുഖൈരിയ 1, റാബിഗ് 1, ഹദ്ദ 1, അല്‍ദായര്‍ 1, മജ്മഅ 1
മരണസംഖ്യ:
മക്ക 95, ജിദ്ദ 57, മദീന 36, റിയാദ് 11, ഹുഫൂഫ് 4, ദമ്മാം 4, അല്‍ഖോബാര്‍ 3, ജുബൈല്‍ 2, ബുറൈദ 2, ജീസാന് 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അല്‍ബദാഇ 1, തബൂക്ക് 1.
